ദില്ലി: ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ നാഗാലാന്‍ഡ് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ലോട്ടറി നിയന്ത്രണത്തിന് ചട്ടങ്ങള്‍ രൂപീകരിക്കാന്‍ അധികാരം കേന്ദ്രത്തിനാണെന്ന് ആണ് ഹര്‍ജിയില്‍ പറയുന്നത്.
കേരളം കൊണ്ടുവന്ന ലോട്ടറി ചട്ടഭേദഗതിയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ ഭാഗം കേള്‍ക്കണം എന്നാവശ്യപ്പെട്ട് കേരളം തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്.സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ സി.കെ ശശിയാകും ഹാജരാകുക
ഇതര സംസ്ഥാന ലോട്ടറിക്ക് കേരളത്തില്‍ വില്‍പനാനുമതിയില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച് ഹൈക്കോടതി വിധി വന്നത് 2021മേയ് 17 ന് ആണ്. ഇവില്‍പ്പന നിയന്ത്രിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി ഹൈക്കോടതി ഡിവിഷന് ബഞ്ച് ശരിവെയ്ക്കുകയായിരുന്നു. സര്‍ക്കാറിന്റെ വിജ്ഞാപനം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് റദ്ദാക്കി. 2006 മുതല്‍ നടത്തിയ നിയമ യുദ്ധമായിരുന്നു ഇത്.