ലഖ്നൗ> മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനെതിരായ ഇഡി കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കാപ്പന് നല്കിയ ഹര്‍ജി ഇന്ന് ലഖ്നൗവിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കും.
യുഎപിഎ കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ ഡി കേസില്‍ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല. സെപ്തംബര്‍ ഒമ്ബതിനാണ് കാപ്പന് സുപ്രിംകോടതി ജാമ്യം നല്‍കിയത്.