ഇടുക്കി: ജലനിരപ്പ് ഉയരുന്ന ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെത്തുന്ന അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കിവിടും. പെരിയാര്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.
ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി 2403 അടിയാണ്. അധിക ജലം ഡാമില്‍ നിന്നും ഒഴുക്കി വിടുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തണം. ആകെ ജലസംഭരണ ശേഷിയുടെ 82.89 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്.