മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്ബരയിലെ അവസാന മത്സരം ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് മാഞ്ചസ്റ്ററിലാണ് മത്സരം.
ഇന്ന് മാഞ്ചസ്റ്ററില്‍ ജയിക്കുന്നവരെ കാത്തിരിക്കുന്നത് പരമ്ബര വിജയമാണ്. ഓവലില്‍ ഇന്ത്യ 10 വിക്കറ്റിന് ജയിച്ചപ്പോള്‍ ലോര്‍ഡ്സില്‍ 100 റണ്‍സിന് ജയിച്ച് ഇംഗ്ലണ്ട് ഒപ്പമെത്തുകയായിരുന്നു. ആദ്യ രണ്ട് ഏകദിനത്തിലും വിജയികളെ നിശ്ചയിച്ചത് പേസര്‍മാരായിരുന്നു.
ബൗളര്‍മാര്‍ തന്നെയാവും ഇന്നും കളിയുടെ ഗതി നിര്‍ണയിക്കുക. റണ്‍ കണ്ടെത്താന്‍ വിഷമിക്കുന്ന വിരാട് കോഹ്ലിയായിരിക്കും ഇന്നത്തെ മത്സരത്തിലും ശ്രദ്ധാകേന്ദ്രം. ബാറ്റിംഗ് നിരയുടെ കരുത്തുകൂട്ടാന്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഇന്ത്യ ഷാര്‍ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തിയേക്കും. അതേസമയം, ഇംഗ്ലീഷ് ടീമില്‍ മാറ്റത്തിന് സാധ്യതയില്ല.
പുതിയ നായകന്‍ ജോസ് ബട്‌ലറുടെ ലക്ഷ്യം ആദ്യ പരമ്ബരയില്‍ തന്നെ കിരീടം ഉയര്‍ത്തുകയാണ്. മാഞ്ചസ്റ്ററില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ 290 റണ്‍സിലേറെ സ്കോര്‍ നേടിയിട്ടുണ്ട്. അവസാന ഒമ്ബത് കളിയില്‍ എട്ടിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരാണ്. അതിനാല്‍ ടോസ് നിര്‍ണായകമായേക്കും.
ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ/ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍.
ഇംഗ്ലണ്ടിന്റെ സാധ്യത ഇലവന്‍: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്സ്റ്റണ്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്ഗ് ഒവേര്‍ട്ടന്‍, റീസെ ടോപ്ലി.