കൊച്ചി: ആലുവയില്‍ എസ്എഫ്ഐ- കെഎസ്യു സംഘര്‍ഷം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് സംഘര്‍ഷം. ആലുവ എടത്തല അല്‍ അമീൻ കോളജില്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടിയത്.
ഇതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു.
സ്ഥലത്തെത്തിയ പൊലീസും വിദ്യാര്‍ത്ഥികളുമായും ഏറ്റുമുട്ടലുണ്ടായി. ആലുവ യുസി കോളജിലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍തല്ലി. സംഭവത്തില്‍ ഒരു കെഎസ്യു പ്രവര്‍ത്തകനു പരിക്കേറ്റു.