മലപ്പുറം: മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ആര്യാടന് മുഹമ്മദിന്റെ നിര്യാണം തനിക്കും പാര്‍ട്ടിക്കും തീരാ നഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കരുത്ത് തെളിയിച്ച നിയമസഭാംഗമായിരുന്നു അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു. ആര്യാടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ രാഹുല്‍ നിലമ്ബൂരിലെത്തും. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആര്യാടന് മുഹമ്മദ് ഞായറാഴ്ച രാവിലെ 7.40 ഓടെയാണ് അന്തരിച്ചത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് നിലമ്ബൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍ നടക്കും.