ഭീമ കൊറേഗാവ് കേസില്‍ വീട്ടു തടങ്കല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗൗതം നവ്ലാഖ നല്കിയ ഹര്‍ജിയില്‍ ഇന്നു വിധി പറയും.
ആരോഗ്യ നില കണക്കിലെടുത്ത് വീട്ടു തടങ്കല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.
നവ്ലാഖയുടെ ആരോഗ്യ സ്ഥിതി വളരെ മോശം അവസ്ഥയിലാണെന്ന് കോടതിയ്ക്ക് ബോധ്യമായി. കുറ്റപത്രം സമര്‍പ്പിച്ചിട്ടും വിചാരണ ആരംഭിക്കാത്തതിലും കോടതി അതൃപ്തി അറിയിച്ചിരുന്നു.