അവതാരക, നടി, റേഡിയോ ജോക്കി, ലൈഫ് കോച്ച് തുടങ്ങി പല മേഖലകളില്‍ തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷന്‍ രംഗത്ത് കണ്ട് വരുന്നവരില്‍ നിന്നും വ്യത്യസ്തയാണ് അശ്വതി ശ്രീകാന്ത്.
അടുത്തിടെയാണ് അശ്വതി അഭിമുഖങ്ങളിലും മറ്റും പറയുന്ന വാക്കുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് അശ്വതിയെന്ന് പ്രേക്ഷകര്‍ പറയുന്നു. ഐ ആം വിത്ത് ധന്യ വര്‍മ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അശ്വതി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
തനിക്ക് ഇന്നത്തെ ആത്മവിശ്വാസം വരാനുള്ള കാരണം അമ്മയാണെന്ന് അശ്വതി പറയുന്നു. ‘ഞാന്‍ ഭയങ്കര ഡ്രീമി ആയിരുന്നു. എന്റെ അമ്മ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ അമ്മ വളരെ കോണ്‍ഫിഡന്റായുള്ള ലേഡിയാണ്. ഭയങ്കര സ്ട്രഗിള്‍ ചെയ്തിട്ടുള്ള ലൈഫായിരുന്നു അമ്മയ്ക്ക്. സാമ്ബത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. അസുഖങ്ങളുണ്ടായിരുന്നു. അച്ഛന് വിദേശത്തായിരുന്നു. അമ്മയായിരുന്നു എല്ലാം നോക്കിയത്. ഇന്നത്തെ പോലെ എപ്പോഴും ഫോണില്‍ പോലും അവെയ്ലബിള് അല്ല ഒരു ഡിസിഷന്‍ എടുക്കാന്‍’
‘മുത്തശ്ശി മരിച്ചപ്പോള്‍ ചിത കത്തിച്ചത് പോലും അമ്മയാണ്. അങ്ങനെയാെരു ലേഡിയാണ് എന്നെ വളര്‍ത്തിയത്. സ്കൂളിലും കോളേജിലും പോവുന്ന സമയത്ത് ആരെങ്കിലും കളിയാക്കിയാല്‍ തിരിച്ച് കരഞ്ഞ് വരാനുള്ള ഓപ്ഷന് ഇല്ലായിരുന്നു. മറുപടി കൊടുത്ത് വരണം എന്നായിരുന്നു. പക്ഷെ ഞാനങ്ങനെ ആയിരുന്നില്ല. ഞാന്‍ ഭയങ്കര സെന്‍സിറ്റീവ് ആയിരുന്നു,