നാഷണല്‍ അവാര്‍ഡ് ചിത്രം ‘സുററൈ പോട്ര്’ എന്ന സിനിമയ്ക്ക് ശേഷം സുധ കൊങ്കരയും സൂര്യയും പുതിയ പ്രൊജക്റ്റില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു.
സംവിധായിക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സിനിമയ്ക്ക് പുതിയൊരു അപഡേറ്റ് കൂടിയിപ്പോള്‍ എത്തുകയാണ്. സൂര്യ 43-ല്‍ ദുല്‍ഖര്‍ സല്‍മാനും ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
നടൻ സൂര്യയുടെ നിര്‍മ്മാണ കമ്ബനിയായ 2ഡി എന്റര്ടെയ്ൻമെന്റാണ് ചിത്രം ഒരുക്കുന്നത്. 2ഡി തന്നെയാകും ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നാണ് പുറത്തുവരുന്ന വിവരം. ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജി വിയുടെ നൂറാമത്തെ ചിത്രമാണ് സുധ കൊങ്കരയ്ക്കൊപ്പമെന്ന് നേരത്തെ അറിയിച്ചിരുന്നു.