മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്റണി മാര്‍ഷ്യല്‍ പരിക്ക് മാറി തിരികെയെത്തി. താരം ഇന്നലെ മുതല്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു.
വ്യാഴാഴ്ച നടക്കുന്ന റയല്‍ സോസിഡാഡിന് എതിരായ യൂറോപ്പ ലീഗ് മത്സരത്തില്‍ മാര്‍ഷ്യല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ക്വാഡില്‍ ഉണ്ടാകും. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിര്‍ണയിക്കുന്ന മത്സരമാകും ഇത്.