തിരുപ്പതി: ആന്ധ്രാപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. തിരുപ്പതിയിലെ കാര്‍ത്തികേയ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് തീപ്പിടിത്തമുണ്ടായത്.
സിദ്ധാര്‍ഥ് റെഡ്ഡി (12), കാര്‍ത്തിക(6) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം. അടുത്തിടെയാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടികളുടെ മാതാപിതാക്കളായ ഡോ. രവിശങ്കര്‍ റെഡ്ഡി, ഡോ. അനന്തലക്ഷ്മി എന്നിവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.