ബതിന്ഡ: പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി എംഎല്‍എ ബല്‍ജീന്ദര്‍ കൗറിനെ ആംആദ്മി നേതാവ് കൂടിയായ ഭര്‍ത്താവ് തല്ലുന്ന വീഡിയോ വൈറല്‍.ജൂലൈ 10 നാണ് സംഭവമുണ്ടായതെന്നാണ് വിവരം.
തല്‍വണ്ടി സാബോയില്‍ നിന്ന് രണ്ട് തവണ നിയമസഭാംഗമായ ഭര്‍ത്താവ് സുഖ്രാജ് സിംഗുമായി ബല്‍ജീന്ദര്‍ കൗര്‍ തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം.സിംഗ് പെട്ടെന്ന്എഴുന്നേറ്റു കൗറിനെ തല്ലുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ദമ്ബതികളുടെ സമീപത്തുണ്ടായിരുന്ന ചിലര്‍ ഇടപെട്ട് സിംഗിനെ തള്ളിമാറ്റുന്നത് വീഡിയോയില്‍ കാണാം.വീഡിയോ വൈറലായതിന് പിന്നാലെ ബല്‍ജീന്ദര്‍ കൗര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. ആംആദ്മി എംഎല്‍എ സംഭവത്തില്‍ പൊലീസില്‍ പരാതിയൊന്നും നല്‍കിയില്ലെന്നാണ് വിവരം.
അതേസമയം, താന്‍ വീഡിയോ ശ്രദ്ധിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ സ്വമേധയാ നോട്ടീസ് എടുക്കുമെന്നും പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ മനീഷ ഗുലാത്തി പറഞ്ഞു. 2019 ഫെബ്രുവരിയിലാണ് ആം ആദ്മി പാര്‍ട്ടിയുടെ മജാ മേഖലയുടെ യൂത്ത് വിംഗ് കണ്‍വീനറായ സിങ്ങും കൗറും വിവാഹിതരായത്.
2009-ല്‍ പട്യാലയിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ഫില്‍ നേടി. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനുമുമ്ബ് അവര്‍ ഫത്തേഗഡ് സാഹിബിലെ മാതാ ഗുജ്രി കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു.