ഖത്തര്‍ ലോകകപ്പിനായി ബ്രസീലും ഖത്തറിലേക്ക് എത്തി. ശനിയാഴ്ച രാത്രി വൈകിയാണ് കാനറിപ്പട ദോഹയില്‍ വിമാനന്‍ ഇറങ്ങിയറ്റ്ഗ്.
ഇറ്റലിയിലെ ടൂറിനില്‍ നിന്നും വിമാനം കയറിയ ബ്രസീല്‍ പ്രാദേശിക സമയം ഏകദേശം 11 മണിക്ക് ആണ് വിമാനം ഇറങ്ങിയത്. ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളില്‍ ഏറ്റവും അവസാനം ഖത്തറിലേക്ക് എത്തുന്ന ടീമാണ് ബ്രസീല്‍.
നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍ തുടങ്ങി ലോക ഫുട്ബോള്‍ ഉറ്റു നോക്കുന്ന നിരവധി താരങ്ങള്‍ അടങ്ങുന്ന സംഘം അവസാന ഒരാഴ്ച ആയി ടൂറിനില്‍ പരിശീലനം നടത്തുക ആയിരുന്നു.
റഷ്യയില്‍ നടന്ന 2018 പതിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റ ബ്രസീല്‍ ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.. അടുത്ത വ്യാഴാഴ്ച സെര്‍ബിയയ്‌ക്കെതിരെ ആണ് ബ്രസീലിന്റെ ആദ്യ മത്സരം.