മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബിലാല്‍. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് ഒരുക്കിയ സിനിമയായിരുന്നു ബിഗ് ബി.
തീയേറ്ററില്‍ വലിയൊരു ഓളമുണ്ടാക്കിയില്ലെങ്കിലും സിനിമാ പ്രേമികള്‍ക്കിടയില്‍ ഒരു കള്‍ട്ട് സ്റ്റാറ്റസ് നേടിയെടുക്കാന്‍ ബിഗ് ബിയ്ക്ക് സാധിച്ചിരുന്നു. അതുവരെ കാണാത്തൊരു രൂപത്തിലും ഭാവത്തിലുമാണ് ബിഗ് ബിയില്‍ അമല്‍ മമ്മൂട്ടിയെ അവതരിപ്പിച്ചത്. മലയാളത്തിലെ പുതു തരംഗത്തിന്റെ വരവറിയിച്ച സിനിമകളിലൊന്നാണ് ബിഗ് ബി.
അതുകൊണ്ട് തന്നെയാണ് ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കിയത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 2017 ലാണ് ഔദ്യോഗികമായൊരു പ്രഖ്യാപനമുണ്ടാകുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഉടനെ എത്തുമെന്ന് സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചുവെങ്കിലും ആരാധകരുടെ കാത്തിരിപ്പ് 2022 കഴിയുമ്ബോഴും തുടരുകയാണ്. അമലും മമ്മൂട്ടിയും ഇതിനിടെ മറ്റൊരു സിനിമ ചെയ്തുവെങ്കിലും ബിലാലിനെക്കുറിച്ച് യാതൊരു വിവരവുമില്ല.