കട്ടക്ക്: അഴിമതിക്കേസില്‍ ഒഡീഷയിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്കും മുന്‍ ഐഎഎസ് ഓഫീസര്‍ക്കും മൂന്നു വര്‍ഷം തടവും, 50,000 രൂപ വീതം പിഴയും.
കട്ടക്ക് സിറ്റി എംഎല്‍എ മുഹമ്മദ് മുഖിം, മുന്‍ ഐഎഎസ് ഓഫീസര്‍ വിനോദ്കുമാര്‍ എന്നിവര്‍ക്കാണ് ഭുവനേശ്വറിലെ പ്രത്യേക വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്.
ഗവണ്മെന്റ് ഫണ്ട് സ്വകാര്യ കന്പനിയിലേക്കു വക മാറ്റിയെന്നാണു കേസ്. 1989 ബാച്ച് ഐഎഎസ് ഓഫീസറായ വിനോദ്കുമാറിനെതിരേ 27 അഴിമതിക്കേസുകളുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇയാളെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടിരുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്മുവിനാണു താന്‍ വോട്ട് ചെയ്തതെന്ന് മുഖിം വെളിപ്പെടുത്തിയിരുന്നു.