MORE

    അയര്‍ലന്‍ഡിനെതിരെ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം

    Date:

    അയര്‍ലന്‍ഡിനെതിരെയുള്ള ഒന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റിന് ജയം. മഴ മൂലം 12 ഓവറാക്കി ചുരുക്കിയിരുന്നു. സ്‌കോര്‍: അയര്‍ലന്‍ഡ് 12 ഓവറില്‍ 4 വിക്കറ്റിന് 108. ഇന്ത്യ 9.2 ഓവറില്‍ 3ന് 111. 29 പന്തില്‍ 47 റണ്‍സെടുത്തു പുറത്താകാതെ നിന്ന ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

    ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 24), ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (11 പന്തില്‍ 26) എന്നിവരും ഇന്ത്യന്‍ ഇന്നിങ്‌സില്‍ തിളങ്ങി. 3 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചെഹലാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

    പേസ് ബോളര്‍ ഉമ്രാന്‍ മാലിക്കിന് ഇന്ത്യ അരങ്ങേറ്റ അവസരം നല്‍കി. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചില്ല. പരമ്പരയിലെ അവസാന മത്സരം നാളെ. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു.മഴ മൂലം കളി 12 ഓവറാക്കി ചുരുക്കുകയായിരുന്നു.

    ആദ്യ ഓവറില്‍ തന്നെ ഐറിഷ് ക്യാപ്റ്റന്‍ ആന്‍ഡ്ര്യൂ ബാല്‍ബിര്‍ണിയെ (0) പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്കു മികച്ച തുടക്കം നല്‍കി. അടുത്ത ഓവറില്‍ സഹഓപ്പണര്‍ പോള്‍ സ്റ്റെര്‍ലിങ്ങിനെ (4) ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കി. എന്നാല്‍ അര്‍ധ സെഞ്ചറിയുമായി ഒരറ്റത്ത് ഉറച്ചു നിന്ന ഹാരി ടെക്റ്റര്‍ (33 പന്തില്‍ 64) ആതിഥേയരെ നൂറു കടത്തി. ഇന്ത്യയ്ക്കു വേണ്ടി ഭുവനേശ്വര്‍, ഹാര്‍ദിക്, ആവേശ് ഖാന്‍, ചെഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....