MORE

    അമ്മയുടെയും മകളുടെയും മൃതദേഹം കുളത്തില്‍; ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

    Date:

    ലഖ്നോ: ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയില്‍ അമ്മയുടെയും മകളുടെയും മൃതദേഹം കുളത്തില്‍ കണ്ടെത്തി.ദേവ്തഹ ഗ്രാമത്തിലെ 27കാരിയായ സ്ത്രീയും ഏഴ് വയസുകാരി മകളുമാണ് മരിച്ചത്.

    പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി പെണ്‍കുഞ്ഞിനൊപ്പം ജീവനൊടുക്കിയെന്നാണ് വിവരം.

    നവംബര്‍ 17ന് ആണ് ഇരുവരേയും കാണാനില്ലെന്ന പരാതി ലഭിച്ചതെന്ന് ഡിയോറിയ എസ്.പി സങ്കല്‍പ് ശര്‍മ്മ പറഞ്ഞു. ജീവനൊടുക്കിയതാവാം എന്ന് സംശയിക്കാവുന്ന ഒരു ഒഡിയോ യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. പക്ഷെ, മരണങ്ങളില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    അതേസമയം, മരണം കൊലപാതകമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഇരുവരേ‍യും മരുമകന്‍ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ വാദം. യുവതിയെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കുടുംബാംഗം പറഞ്ഞു. ഇരയായ യുവതി 2012ലാണ് വിവാഹിതയായത്. പിന്നീട് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ മുഖത്ത് നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....