ന്യൂ ഡല്‍ഹി: ബീഹാറിലെ ഭരണസഖ്യത്തിനെതിരായ ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.
അമിത് ഷാ ആകെ ഭ്രാന്തനായിപ്പോയെന്നും, ബീഹാറില്‍ നിന്ന് ബിജെപി തുടച്ചുനീക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.