MORE

    അപാര തൊലിക്കട്ടിയുള്ള നേതാവ്: സുധാകരനെതിരെ മന്ത്രി എം.വി ഗോവിന്ദന്‍

    Date:

    കണ്ണൂര്‍: എല്‍.ഡി.

    എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എകെജി സെന്റര്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വിവാദപരാമര്‍ശത്തിനെതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദന്‍. സിപിഎമ്മിനെതിരെ പരസ്യമായി ആക്രമണം നടത്തി അതിന്റെ ഉത്തരവാദികള്‍ സിപിഎം തന്നെയെന്ന് ആരോപിക്കുന്ന സുധാകരനെ അപാര തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവായിട്ടാണ് പണ്ട് തന്നെ കണ്ണൂരില്‍ അറിയുന്നത്.

    ആ സുധാകരന്‍ കണ്ണൂര്‍ ഡി.സി. സി അധ്യക്ഷനായപ്പോള്‍ പഴയ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി പുലര്‍ത്തിപോന്ന നിലപാടും സമീപനവും സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു.അക്രമം നടത്തിയിട്ട് സിപിഎം നേതാക്കളുടെ തലയില്‍ ഇടുന്നത് വലതുപക്ഷ രീതിയാണെന്ന് എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി ഇപി ജയരാജന്‍ വ്യക്തിപരമായി ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നും ഇതില്‍ സിപി എമ്മിന് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞിരുന്നു.

    ഇതിനെതിരെയാണ്് മന്ത്രിയുടെ പ്രതികരണം. ‘ബോംബാക്രമണം നടത്തിയ ശേഷം എല്‍ഡിഎഫ് കണ്‍വീനറുടെ തലയില്‍ വെക്കുന്നതിന് മറുപടി അര്‍ഹിക്കുന്നില്ല. അത്തരത്തില്‍ അപാരമായ തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവായിട്ടാണ് സുധാകരനെ പണ്ട് തന്നെ കണ്ണൂരില്‍ അറിയുന്നതെന്നും എം.വി ഗോവിന്ദന്‍ തളിപ്പറമ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....