MORE

    അന്താരാഷ്ട്ര വ്യാപാരമേള ; ജനമൊഴുകി കേരള പവിലിയന്‍

    Date:

    ന്യൂഡല്‍ഹി

    ഡല്‍ഹി പ്രഗതി മൈതാനത്തെ അന്താരാഷ്ട്ര വ്യാപാരമേളയില്‍ പ്രധാന ആകര്‍ഷണമായി കേരള പവിലിയന്‍. ഫോക്കസ് സംസ്ഥാനമായി പങ്കെടുക്കുന്ന കേരള പവിലിയനിലേക്ക് ഇതരസംസ്ഥാനക്കാരും ധാരാളമെത്തുന്നു.

    വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ റ്റു വോക്കല്‍ എന്ന തീമില്‍ 624 ചതുരശ്ര അടിയില്‍ നാലുകെട്ടു മാതൃകയിലാണ് പവിലിയന്‍. മിഠായിത്തെരുവു മാതൃകയില്‍ കച്ചവടത്തെരുവുകളും കരകൗശലവസ്തുക്കള്‍ ലൈവായി നിര്‍മിക്കുന്ന കലാകാരന്മാരും വ്യാപാര ഏരിയയും ഇവിടെയുണ്ട്.

    കവാടത്തില്‍ ബേപ്പൂര്‍ ഉരു സന്ദര്‍ശകരെ വരവേല്‍ക്കും. തനത് വാസ്തുശില്‍പ്പ മാതൃകയില്‍ തീം സ്റ്റാളുകളും കൊമേഴ്സ്യല്‍ സ്റ്റാളുകളുമുണ്ട്. പടിപ്പുരയില്‍ ആറന്‍മുള കണ്ണാടി, ഉരുവിന്റെ ചെറിയ മാതൃകകള്‍, ചുവര്‍ചിത്രകല, ചെറിയ കഥകളി രൂപങ്ങള്‍, പാവക്കൂത്ത് കോലങ്ങള്‍, കളിമണ്‍ പ്രതിമകള്‍, ചെണ്ട, ഇടയ്ക്ക തുടങ്ങിയവയുടെ നിര്‍മാണം തത്സമയം ആസ്വദിക്കാം.

    കേരഫെഡ്, പട്ടികവര്‍ഗ വകുപ്പ്, ഔഷധി, ഹാന്‍വീവ്, ഹാന്‍ഡ്ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി, മാര്‍ക്കറ്റ് ഫെഡ്, സഹകരണ–-ഗ്രാമവികസന വകുപ്പ്, കൈരളി എന്നിവയുടെ സ്റ്റാളുകളും സജീവം. മാര്‍ക്കറ്റ് ഫെഡ് ആണ് വില്‍പ്പനയില്‍ മുന്നില്‍. ബാംബൂ മിഷന്‍, ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്, ഖാദി, കയര്‍ കോര്‍പറേഷന്‍, തദ്ദേശ–-വ്യവസായ വകുപ്പ്, സാഫ്, മത്സ്യഫെഡ്, കെഎസ് സിഎഡിസി, കുടുംബശ്രീ, സാംസ്കാരിക വകുപ്പ് വില്‍പ്പനശാലകളിലും തിരക്കുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....