MORE

    അതിരുകടന്ന് പ്രവര്‍ത്തകരുടെ ആവേശം; വേദി വിട്ട് രാഹുലും അഖിലേഷും

    Date:

    ലഖ്‌നൗ: ആള്‍ക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞടുപ്പ് പ്രചരണ വേദി വിട്ട് നേതാക്കാള്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമാണ് പ്രവർത്തകർ വേദിയിലേക്ക് തള്ളികയറിയതിനെ തുടർന്ന് സദസ്സിനെ അഭിസംബോധന ചെയ്യാതെ വേദിവിട്ടത്.

    ഉത്തർപ്രദേശിലെ ഫുല്‍പൂർ ലോക്‌സഭാ മണ്ഡലത്തിലെ പാടിലിയിലാണ് സംഭവം. പ്രവർത്തകർ കൂട്ടത്തോടെ വേദിയിലേക്ക് എത്തുകയും സാഹചര്യം നിയന്ത്രിക്കാൻ കഴിയാതെവരികയും ചെയ്തതോടെയാണ് ഇരു നേതാക്കളും പ്രസംഗിക്കാൻ നില്‍ക്കാതെ വേദിവിട്ടത്.

    കോണ്‍ഗ്രസ്, എസ്പി പ്രവർത്തകർ കൂട്ടത്തോടെ എത്തിയപ്പോള്‍ സംയമനം പാലിക്കണമെന്നും പുറകിലേക്ക് മാറാനും നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

    സംഭവ സ്ഥലത്ത് വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യേഗസ്ഥർക്കും സ്ഥിതി നിയന്ത്രിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് രാഹുലും അഖിലേഷും കൂടിയാലോചിച്ച ശേഷം വേദി വിടുകയായിരുന്നു. വലിയ അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സദസ്സിനെ അഭിസംബോധന ചെയ്യാതെ മടങ്ങിയതെന്ന് നേതാക്കള്‍ പറഞ്ഞു.

    സംഭവത്തിനു ശേഷം ഇരുവരും പ്രയാഗ്‍രാജ് ജില്ലയിലെ മറ്റൊരു മണ്ഡലമായ അലഹാബാദിലെ കരച്ചനയില്‍ സംഘചിപ്പിച്ച പ്രചരണ പരിപാടിയില്‍ പങ്കെടുത്തു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....