കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് കൗസര്‍ ഇടപഗത്താണ് ഹരജികളില്‍ വാദം കേള്‍ക്കുന്നത്. ജാമ്യം റദ്ധാക്കിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്.
പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാര്‍ക്കാട്ടെ പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കിയാണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.