ബാലി: അടുത്തവര്‍ഷം സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ ജി 20 ഉച്ചകോടി നടക്കും. അധ്യക്ഷ പദവി ലഭിക്കുന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്നും രാജ്യത്തെ വിവിധ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ജി 20 യോഗം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയുടെ ആശ്ചര്യജനകമായ വൈവിധ്യം, അന്തര്‍ലീനമായ പാരന്പര്യം, സംസ്കാരിക പെരുമ എന്നിവയെക്കുറിച്ചുള്ള അനുഭവം എല്ലാ അതിഥികള്‍ക്കു ലഭിക്കും. ജനാധിപത്യത്തിന്‍റെ അമ്മയായ ഇന്ത്യയിലെ ആഘോഷത്തില്‍ എല്ലാവരും പങ്കെടുക്കണം. ജി20 യിലൂടെ ലോകമാറ്റത്തിന്‍റെ ചാലകശക്തിയായി മാറാം-മോദി പറഞ്ഞു.
അടുത്ത ഒരു വര്‍ഷം, പുതിയ ആശയങ്ങള്‍ വിഭാവനം ചെയ്തു കൂട്ടായ പ്രവര്‍ത്തനത്തോടെയും ആഗോളമുന്നേറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. പ്രകൃതിദത്ത സ്രോതസുകളുടെ ഉടമസ്ഥാതാവകാശത്തെച്ചൊല്ലിയാണ് ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നത്. ഇതു പരിസ്ഥിതിയുടെ ദുരവസ്ഥയ്ക്കു കാരണമാകുന്നു.