സായുധ സേനയിലെ ഹ്രസ്വകാല സേവനമായ അഗ്നിപഥിനെ അനുകൂലിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഗ്നിപഥ് പദ്ധതി ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നുവെന്നും.
ഭാവിയിലേയ്ക്കുള്ള സുവര്‍ണ്ണ അടിത്തറയാണ് പദ്ധതിയെന്നുമാണ് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്യ്തത്. അതേസമയം അഗ്നിപഥിനെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്. യു.പിയിലും ബിഹാറിലും തെലുങ്കാനയിലും ട്രെയിനുകള്‍ക്ക് തീയിട്ടു.
യുവസുഹൃത്തുക്കളേ, ‘അഗ്നീപഥ് പദ്ധതി’ നിങ്ങളുടെ ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നതിനൊപ്പം ഭാവിയിലേക്ക് ഒരു സുവര്‍ണ്ണ അടിത്തറ നല്‍കും. തെറ്റിദ്ധരിക്കരുത്. ഭാരതമാതാവിനെ സേവിക്കാന്‍ ദൃഢനിശ്ചയമുള്ള നമ്മുടെ ‘അഗ്നിവീരന്മാര്’ രാജ്യത്തിന്റെ അമൂല്യമായ സമ്ബത്തായിരിക്കും. അവര്‍ക്ക് പോലീസിലും മറ്റ് സേവനങ്ങളിലും മുന്‍ഗണന നല്‍കും. ജയ് ഹിന്ദെന്ന്’ ആദിത്യനാഥ് ട്വീറ്റ് ചെയ്തു.