ഡല്‍ഹി: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് രാജിവെച്ചു.
ആരോഗ്യപ്രശ്നമാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. ഈ മാസം 20 മുതല്‍ കുശാല്‍ ദാസ് അവധിയിലായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ ഭരണസമിതി ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല സുനന്ദോ ധറിന് നല്‍കിയിരുന്നു.